ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് നിയമനത്തിനു കുവൈത്തിൽ വിലക്ക്

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് നിയമനത്തിനു കുവൈത്ത് ആരോഗ്യ മന്ത്രാലയം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതായി ഇന്ത്യൻ എംബസി. ഓവർസീസ് മാൻ പവർ ലിമിറ്റഡ്, ചെന്നൈയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിന്നു രണ്ടായിരം നഴ്സുമാരെ റിക്രൂട്ട് ചെയ്യുവാൻ നേരത്തെ മൂന്നു കുവൈത്ത് ഏജൻസികൾക്കു നൽകിയ അനുമതി മരവിപ്പിച്ചതായും ഇന്ത്യൻ എംബസി അറിയിച്ചു. നഴ്സിംഗ് നിയമനത്തിലെ സുതാര്യത നിലനിർത്തുവാൻ കുവൈത്ത് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മാൻപവർ ഏജൻസികളെ തന്നെ നിയമിക്കുവാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം സജീവമായി ആലോചിക്കുന്നുണ്ടന്നും ഇന്ത്യൻ എംബസി കൂട്ടിച്ചേർത്തു.

Share this story