ആരാധകര്‍ക്ക് വേണ്ടി സ്മിത്തിനോട് മാപ്പു ചോദിച്ച്- വിരാട് കോലി

ആരാധകര്‍ക്ക് വേണ്ടി സ്മിത്തിനോട് മാപ്പു ചോദിച്ച്- വിരാട് കോലി

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തിനിടെ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ ഗ്യാലറിയിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ കൂവുകയും ചതിയനെന്ന് വിളിക്കുകയും ചെയ്തിരുന്നു. കളിച്ചുക്കൊണ്ടിരിക്കെ തന്നെ ഈ സംഭവത്തില്‍ ഇടപ്പെട്ട കോലി ആരാധകരോട് കൈയടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് മത്സരശേഷം ആരാധകര്‍ക്ക് വേണ്ടി സ്മിത്തിനോട് താന്‍ വ്യക്തിപരമായി മാപ്പു ചോദിക്കുന്നുവെന്ന് കോലി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Share this story