ആരാധകര്‍ക്ക് മുന്നില്‍ തുണിയുരിഞ്ഞ് 2018നെ വരവേറ്റ് ഗായിക റിത ഓറ; ചിത്രങ്ങള്‍ വൈറലാവുന്നു

ലണ്ടന്‍: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് തുടക്കമാവുമ്പോള്‍ ആരാധകര്‍ക്ക് മുന്നില്‍ തുണിയുരിഞ്ഞ് ബ്രിട്ടീഷ് ഗായിക റിത ഓറ. ഗാനരംഗത്തേക്ക് എത്തിയിട്ട് അധിക വര്‍ഷങ്ങളായില്ലെങ്കിലും ഈ ഇരുപത്തേഴുകാരിയുടെ ഇറങ്ങിയ ആല്‍ബങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. റിത ഓറ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സണ്‍ഗ്ലാസും അടിവസ്ത്രങ്ങളും മാത്രമിട്ടുള്ള ചിത്രങ്ങളാണ് റിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

2018ലേക്ക് നടന്നടുക്കുകയാണെന്ന് പറഞ്ഞാണ് ഗായിക ആരാധകര്‍ക്കായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 2012 ലാണ് റിത ആദ്യ ആല്‍ബമായ ഓറ റിലീസ് ചെയ്തത്. തുടര്‍ന്ന് ആര്‍ഐപി, ഹൗ വി ഡു എന്നീ ഗാനങ്ങള്‍ പാശ്ചാത്യലോകത്ത് തരംഗമായി മാറി. പിന്നീട് നിരവധി ഗാനങ്ങള്‍ ഇവര്‍ പുറത്തിറക്കി. 2014ല്‍ ഐവില്‍ നെവര്‍ ലെറ്റ് യു ഡൗണ്‍ എന്ന ഗാനവും പോപ്പുലറായി. പിന്നീട് പുറത്തിറങ്ങിയ ബ്ലാക്ക് വിഡോ എന്ന ഗാനവും അമേരിക്കയിലും ബ്രിട്ടനിലും തരംഗമായി.

2015ല്‍ വോയ്‌സ് ഓഫ് യുകെ എന്ന ഗാനവുമായി എത്തിയ റിത, ‘എക്‌സ് ഫാക്ടര്‍’ ഷോയുടെ ജഡ്ജസ് പാനലിലുള്‍പ്പെട്ടയാളാണ്. അഡിഡാസ് റിതയുമായി 2014ല്‍ ഡിസൈനര്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. ‘ഹോട്ട് റൈറ്റ് നൗ’ എന്നാണ് ഡിജെ പാര്‍ട്ടികളില്‍ റിതയെ വിശേഷിപ്പിക്കുന്നത്.

Share this story