ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ കേരളം അംഗമാണെന്ന് ആരോഗ്യമന്ത്രി

ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ കേരളം അംഗമാണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം :  ആയുഷ്മാൻ ഭാരത്  പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ . പദ്ധതിയുടെ ആദ്യ വിഹിതം കേരളത്തിന്‌ ലഭിക്കുകയും  ചെയ്തുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കാര്യങ്ങൾ മനസിലാക്കുമ്പോൾ പ്രധാനമന്ത്രി തിരുത്തുമെന്ന് കരുതുന്നുവെന്നും  അവർ വ്യക്തമാക്കി . ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്നായിരുന്നു പ്രധാനമന്ത്രി ഗുരുവായൂരിൽ നടത്തിയ   പ്രസ്താവന. എന്നാല്‍ തെറ്റിദ്ധാരണ മൂലമാണ് പ്രധാനമന്ത്രി ഇക്കാര്യം  പറഞ്ഞതെന്ന്  തോമസ്  ഐസക്ക് പറഞ്ഞു . വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളം പദ്ധതിയുമായി സഹകരിക്കുകയായിരുന്നുവെന്നും  അദ്ദേഹം വ്യക്തമാക്കി.

Share this story