അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​ശു​പ​ത്രി​യി​ലെ അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12.30 ന് ​ലോ​ക് നാ​യി​ക് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

റി​ഷി പാ​ൽ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ബി​ഷാ​ൻ, കി​ര​ൺ പാ​ൽ, സു​മി​ത് എ​ന്നി​വ​ർ​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. സ​മാ​ന​മാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു മാ​സ​ത്തി​നി​ടെ 10 പേ​രാ​ണ് ഡ​ൽ​ഹി​യി​ൽ മ​രി​ച്ച​ത്.

Share this story