അ​മ​ല​പോ​ളി​ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്

പോ​ണ്ടി​ച്ചേ​രി: പോ​ണ്ടി​ച്ചേ​രി വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ത​ട്ടി​പ്പി​ൽ ന​ട​പ​ടി തു​ട​ങ്ങി. ന​ടി അ​മ​ല​പോ​ളി​ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ൽ രേ​ഖ​ക​ളു​മാ​യി നേ​രി​ട്ടെ​ത്താ​ൻ നി​ർ​ദേ​ശം. അമല പോളിന്‍റെ കാറിന്‍റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

കൊ​ടു​വ​ള്ളി​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ക​യ​റി​യ മി​നി​കൂ​പ്പ​റി​ന്‍റെ ഉ​ട​മ കാ​രാ​ട്ട് ഫൈ​ന​സ​ലി​നും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഏ​ഴു ദി​വ​സ​ത്തി​കം രേ​ഖ​ക​ളു​മാ​യി എ​ത്താ​നാ​ണ് നി​ർ​ദേ​ശം. പ​ത്ത് ല​ക്ഷ​ത്തോ​ളം നി​കു​തി വെ​ട്ടി​ച്ചാ​ണ് മി​നി​കൂ​പ്പ​ർ പോ​ണ്ടി​ച്ചേ​രി​യി​ൽ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്.

Share this story