അവിവാഹിതയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അബോര്‍ഷനെ തുടര്‍ന്ന് മരിച്ചു

അവിവാഹിതയായ 21കാരി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അബോര്‍ഷനെ തുടര്‍ന്ന് മരിച്ചു. അബോര്‍ഷന് ശേഷം പെണ്‍കുട്ടിക്ക് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ മധു, അബോര്‍ഷന്‍ നടത്തിയ ഡോക്ടര്‍ എന്നിവര്‍ പിടിയിലായി.ഹൈദരാബാദിലാണ് സംഭവം.

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടി അകന്ന ബന്ധുവായ മധുവുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും തുടര്‍ന്ന്  ഗര്‍ഭഛിദ്രം നടത്താന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയുമായിരുന്നു. അഞ്ച് മാസം പ്രായമുള്ള ഗര്‍ഭമാണ് അലസിപ്പിച്ചത്. ഇതിനായി സ്വകാര്യ ആശുപത്രിക്ക്യിലെ ഡോക്ടര്‍  20,000 രൂപ വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.എന്നാല്‍  മകള്‍ക്ക് പ്രണയമുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

Share this story