അരുണാചലിൽ 88 സ്കൂൾ വിദ്യാർഥിനികളെ വിവസ്ത്രരാക്കി ശിക്ഷിച്ചു

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അധ്യാപകര്‍ തുണിയഴിച്ച് ശിക്ഷിച്ചതായി പരാതി. താനി ഹാപ്പയിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യഅലയത്തിലെ 88 വിദയാര്‍ഥിനികളെയാണ് മറ്റു വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വിവസ്ത്രരാക്കി ശിക്ഷിച്ചത്. ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ശിക്ഷിക്കപ്പെട്ടത്.

നവംബര്‍ 23നായിരുന്നു സംഭവം. കുട്ടികളില്‍ ഒരാള്‍ വിദ്യാര്‍ സംഘടനയായ എഎസ്എസ്‌യു നേതാക്കളോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹെഡ്മിസ്ട്രസിനെതിര അശ്ലീല പ്രയോഗങ്ങള്‍ എഴുതിയെന്ന് ആരോപിച്ചായിരുന്നു ശിക്ഷ. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share this story