അഭയകേസ് ബോളിവുഡ് സിനിമയാകുന്നു

കേരളത്തെ ഇളക്കി മറിച്ച അഭയക്കേസ് ബോളിവുഡ് സിനിമയാകുന്നു. അഭയക്കേസിന്റെ നാള്‍വഴികള്‍ തന്റെ ആത്മകഥയിലൂടെ പുറംലോകത്തെ അറിയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങള്‍ ആരെല്ലാമാണെന്ന് പുറത്തുവിട്ടിട്ടില്ല.

എസിഎം എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ്‌ ലിമിറ്റഡും കാള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിനും വേണ്ടി നിര്‍മ്മാതാവ് ആദിത്യ ജോഷിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങുമെന്നും കേരളത്തില്‍ തന്നെ ഷൂട്ട് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നതെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

Share this story