യുദ്ധം ഒന്നിനുമൊരു പരിഹാരമല്ല: പാക് പ്രധാനമന്ത്രി
ന്യൂഡൽഹി: കാഷ്മീരടക്കം ഇന്ത്യയുമായി നിൽനിൽക്കുന്ന എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖകാൻ അബ്ബാസി. യുദ്ധം ഒന്നിനുമൊരു പരിഹാരമാർഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നടന്ന സെമിനാറിൽ പാക്കിസ്ഥാന്റെ ഭാവി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഷ്മീർ കാതലായ പ്രശ്നമാണ്. ഇത് പരിഹരിക്കുംവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കും. തങ്ങൾ ഏതു തരത്തിലുള്ള ചർച്ചകൾക്കും സന്നദ്ധമാണ്. ചർച്ചകൾ മാത്രമാണ് മുന്നോട്ടുള്ള വഴി. യുദ്ധമൊരു പരിഹാരമാർഗമല്ലെന്നും അദ്ദേഹം പറഞ്ഞു.