Times Kerala

സഹപ്രവര്‍ത്തകയുടെ കുളിസീന്‍ മൊബൈലില്‍ പകര്‍ത്തിയ ഇന്ത്യക്കാരന്‍ ദുബായില്‍ അറസ്റ്റില്‍

 

ദുബയ്:സഹപ്രവര്‍ത്തകയായ ഫിലിപ്പിനോ യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ ഇന്ത്യക്കാരന്‍ ദുബായില്‍ അറസ്റ്റില്‍.റഫയിലെ കമ്ബനി ജീവനക്കാരുടെ ഹോസ്റ്റലിലായിരുന്നു സംഭവം. അര്‍ധരാത്രി ജോലി ഷിഫ്റ്റ് കഴിഞ്ഞെത്തിയ 28കാരിയായ ഫിലിപ്പിനോ റിസപ്ഷനിസ്റ്റ് ബാത്ത്‌റൂമില്‍ നിന്ന് കുളിക്കുന്നതാണ് 21കാരനായ ഇന്ത്യന്‍ യുവാവ് മൊബൈലില്‍ പകര്‍ത്തിയത്. ബാത്ത്‌റൂമിന്റെ ജനലില്‍ കയറി എയര്‍ഹോള്‍ വഴി കുളിസീന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു യുവാവ്.

ജനല്‍ ഗ്ലാസ്സിനപ്പുറത്ത് ആള്‍പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് താമസക്കാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു. പിടികൂടിയ തുടര്‍ന്ന് ഇയാളെ പോലിസിലേല്‍പ്പിച്ചു. സ്ത്രീയുടെ സ്വകാര്യതയും മാന്യതയും തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന പേരിലാണ് ഇയാള്‍ക്കെതിരേ അല്‍ റഫാ സ്‌റ്റേഷനില്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇയാള്‍ ഇതുപോലെ ഇതിനു മുന്‍പും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടാവാമെന്നും അത്തരം വീഡിയോ ക്ലിപ്പുകള്‍ ഇയാള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന ഭീതിയിലാണ് താനെന്നും യുവതി പോലിസിനോട് പറഞാതായാണ് റിപ്പോര്‍ട്ട്.

ഹോസ്റ്റലില്‍ നിന്ന് വിളിച്ചതനുസരിച്ചെത്തിയ തങ്ങള്‍ ഭീതിയോടെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന യുവതിയെയാണ് കണ്ടതെന്ന് ഇതേ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനും അറബ് വംശജനും പോലിസിനെ അറിയിച്ചു. പോലിസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം യുവാവ് കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിനു മുമ്പ് മൂന്ന് തവണ ഈ രീതിയില്‍ കുളിസീന്‍ ചിത്രീകരിച്ചതായും ഇയാള്‍ സമ്മതിച്ചു. എന്നാല്‍ ദൃശ്യങ്ങളൊന്നും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് യുവാവ് പറയുന്നു. അവസാനമായി ചിത്രീകരിച്ച വീഡിയോ യുവതി ബഹളം വച്ചയുടന്‍ ഡിലീറ്റ് ചെയ്തതായും യുവാവ് പറഞ്ഞു.

Related Topics

Share this story