Times Kerala

വെള്ളപ്പൊക്കം: കേരളത്തിൽനിന്നുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി

 

തിരുവനന്തപുരം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കനത്തമഴയും വെള്ളപ്പൊക്കവും മൂലം കേരളത്തിൽനിന്നുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട തിരുവനന്തപുരം- ഗുവാഹത്തി എക്സ്പ്രസ്, 30ന് രാവിലെ ആറിന് പുറപ്പെടേണ്ട ഗുവാഹത്തി- തിരുവനന്തപുരം എക്സ്പ്രസ്, 31ന് രാത്രി പതിനൊന്നിനു പുറപ്പെടേണ്ട കന്യാകുമാരി-ദിബ്രുഗഡ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Related Topics

Share this story