റെയ്ന അപകടത്തിൽനിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്
Sep 12, 2017, 20:01 IST
ഇറ്റാവ: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തിൽനിന്നും രക്ഷപെട്ടു. റെയ്ന സഞ്ചരിച്ച റേഞ്ച് റോവറിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ബ്ലൂവിന്റെ നായകനായ റെയ്ന മത്സരങ്ങൾക്കായി ഗാസിയാബാദിൽനിന്ന് കാൺപൂരിലേക്ക് വരികയായിരുന്നു.അമിതവേഗതയിലായിരുന്ന റേഞ്ച് റോവറിന്റെ പിന്നിലെ ചക്രമാണ് പൊട്ടിത്തെറിച്ചത്. എന്നാൽ പരിക്കേൽക്കാതെ താരം രക്ഷപെട്ടു.