Times Kerala

യതീഷ്ചന്ദ്രയുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

 
യതീഷ്ചന്ദ്രയുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

തൃശൂര്‍:   തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയുടെ സ്ഥലംമാറ്റം തല്‍ക്കാലത്തേയ്ക്കു മരവിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥലംമാറ്റം തടയണമെന്ന യതീഷ്ചന്ദ്രയുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം. കൊല്ലം കമ്മിഷണറായിരുന്ന പി.കെ.മധുവിനെ തൃശൂര്‍ കമ്മിഷണറായി നിയമിച്ചിരുന്നു. മധുവിനെ പൊലീസ് ആസ്ഥാനത്ത് തല്‍ക്കാലത്തേയ്ക്കു നിയമിച്ചു.

തിരുവനന്തപുരം, കൊച്ചി, ആലുവ റൂറല്‍, കൊല്ലം, വടകര റൂറല്‍, കണ്ണൂര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ പൊലീസ് മേധാവിമാരെ മാറ്റിയക്കൂട്ടത്തിലായിരുന്നു യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റവും. കുടുംബസമേതം തൃശൂരിലാണ് യതീഷ്ചന്ദ്ര താമസിക്കുന്നത്. തൃശൂരില്‍ നിന്ന് സ്ഥലംമാറ്റത്തിന് സാവകാശം വേണമെന്ന അഭ്യര്‍ഥന സര്‍ക്കാര്‍ കണക്കിലെടുത്തു. അങ്ങനെയാണ്, ജുലൈ ഒന്നു വരെ തുടരാന്‍ അനുമതി നല്‍കിയത്. സൈബര്‍ സെല്ലിലേയ്ക്കായിരുന്നു യതീഷ്ചന്ദ്രയെ സ്ഥലംമാറ്റിയത്. സര്‍ക്കാര്‍ തീരുമാന പ്രകാരം സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയാല്‍ റദ്ദാക്കുന്ന പതിവില്ല. പക്ഷേ, യതീഷ്ചന്ദ്രയുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ സര്‍ക്കാര്‍ ചെയ്തു.

Related Topics

Share this story