Times Kerala

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

 

മെക്‌സിക്കോ: മെക്‌സിക്കോയുടെ ദക്ഷിണ തീരത്ത് ശക്തമായ ഭൂചലനം. പ്രദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ പറയുന്നു. ഭൂകമ്പത്തില്‍ തലസ്ഥാന നഗരത്തിലെ കെട്ടിടങ്ങള്‍ കുലുങ്ങി.

നാശനഷ്ടമോ ആളപായമോ ഉള്ളതായി പ്രാഥമിക റിപ്പോര്‍ട്ടില്ല. എങ്കിലും സുനാമിക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1985നു ശേഷം മെക്‌സിക്കോ നേരിടുന്ന ശക്തമായ ഭൂചലനമാണിത്. അന്നത്തെ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ നിലംപൊത്തുകയും ചെയ്തിരുന്നു.

അര്‍ദ്ധരാത്രിയുണ്ടായ ഭൂകമ്പത്തില്‍ ഭയന്ന ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടിയതായി റിപ്പോര്‍ട്ടുണ്ട്. പലയിടത്തും വൈദ്യൂതി ബന്ധങ്ങള്‍ താറുമാറായി.

Related Topics

Share this story