Times Kerala

മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ബീഹാറില്‍ ഞായറാഴ്ച മാത്രം മരിച്ചത് ഇരുപത് കുട്ടികള്‍

 
മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ബീഹാറില്‍ ഞായറാഴ്ച മാത്രം മരിച്ചത് ഇരുപത് കുട്ടികള്‍

പാറ്റ്‌ന: ബീഹാറിലെ മുസഫര്‍പൂരില്‍ അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം (മസ്തിഷ്‌ക ജ്വരം) ബാധിച്ച്‌ ഞായറാഴ്ച മാത്രം മരിച്ചത് ഇരുപത് കുട്ടികള്‍. ജൂണില്‍ അസുഖം പൊട്ടിപുറപ്പെട്ടത് മുതല്‍ ഇതുവരെ 93 കുട്ടികളാണ് മരണപ്പെട്ടത്. 250 ലേറെ കുട്ടികള്‍ മുസഫര്‍പൂരിലെ രണ്ട് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലാണ്.

കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രികളിലൊന്നായ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അഞ്ചു വയസുള്ള കുട്ടി മരണപ്പെടുകയും കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രിയ്‌ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. മറ്റു കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും മന്ത്രിയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു.

Related Topics

Share this story