Times Kerala

ഫ്രീ ഹിറ്റ് ലഭിക്കേണ്ട പന്തിൽ ഔട്ട്; ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റ് വിവാദമാകുന്നു

 
ഫ്രീ ഹിറ്റ് ലഭിക്കേണ്ട പന്തിൽ ഔട്ട്; ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റ് വിവാദമാകുന്നു

നോട്ടിങ്ഹാം: ഓസ്‌ട്രേലിയ – വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പുറത്താക്കൽ വിവാദമാകുന്നു . മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറിന്റെ അഞ്ചാം പന്തിലാണ് ഗെയ്ല്‍ പുറത്താകുന്നത്. എന്നാല്‍ അതേ ഓവറില്‍ സ്റ്റാര്‍ക്ക് എറിഞ്ഞ നാലാം പന്ത് ഫ്രണ്ട് ഫൂട്ട് നോബോളായിരുന്നു. അമ്പയര്‍  ശ്രദ്ധിച്ചില്ല.

എല്‍.ബി.ഡബ്ല്യൂ അപ്പീല്‍ ഗെയ്ല്‍ റിവ്യൂ ചെയ്തിരുന്നു.  മൂന്നാം അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. തുടർന്നാണ് നാലാം പന്തിന്റെ റീപ്ലേ കാണിക്കുന്നത്.  നോബോളാണെന്ന് വ്യക്തമായി. ശരിക്കും ഫ്രീ ഹിറ്റ് ലഭിക്കേണ്ട പന്തിലാണ് ഗെയ്ല്‍ പുറത്തായത്. സമ്പത്തിൽ വിമർശനം ശക്തമാകുകയാണ്.

Related Topics

Share this story