Times Kerala

ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ വേണ്ട: വാര്‍ത്ത നിഷേധിച്ച് ഫെയ്‌സ്ബുക്ക്

 

ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധം എന്ന രീതിയില്‍ രണ്ടു ദിവസമായി പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് ഫെയ്‌സ്ബുക്ക് രംഗത്ത്. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്‌സ്ബുക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ വാര്‍ത്ത നിഷേധിച്ചത്.

ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും, ആധാര്‍ വിവരങ്ങള്‍ തങ്ങളുടെ സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ നിര്‍ബന്ധമോ അല്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. ആധാറിലുള്ള പേര് അക്കൗണ്ട് തുടങ്ങുമ്പോള്‍ സ്വീകരിച്ചാല്‍ അതുവഴി നിങ്ങളുടെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും തിരിച്ചറിയാന്‍ എളുപ്പമാകും. അതു മാത്രമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്ന് ഫെയ്‌സ്ബുക്ക് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ആധാര്‍ വേണമെന്നത് ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധമല്ലെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധം എന്ന നിലയിലായിരുന്നു ഇന്നലെ വാര്‍ത്തകള്‍ പുറത്തുവന്നത്. വാര്‍ത്ത വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് രംഗത്തെത്തിയത്.

Related Topics

Share this story