Times Kerala

പേടിഎം മാള്‍ ഇപ്പോള്‍ 10 പ്രാദേശിക ഭാഷകളില്‍

 

പേടിഎം മാള്‍ ഇപ്പോള്‍ പത്ത് പ്രാദേശിക ഭാഷകളില്‍. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി, ബംഗാളി, മലയാളം, ഒറിയ, പഞ്ചാബി എന്നീ ഭാഷകളേയാണ് പേടിഎം മാള്‍ പിന്തുണയ്ക്കുന്നത്.

30 മുതല്‍ 40% വരെയുളള ഉപഭോക്താക്കളുടെ വര്‍ദ്ധനവ് എന്ന ഉദ്ദേശത്തിലാണ് പുതിയ സംവിധാനം. ഇതിനു മുന്‍പ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

മറ്റു ഇ-കൊമേഴ്‌സ് സൈറ്റുകളുമായി മത്സരിച്ച് നഗരങ്ങളിലും പട്ടണങ്ങളിലും 60% വില്‍പന നടത്തി മൂന്നാം സ്ഥാനത്താണിപ്പോള്‍ പേടിഎം മാള്‍. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം അവരുടെ ഭാഷയില്‍ ഷോപ്പിങ്ങ് നടത്താന്‍ കഴിയും. പങ്കാളിത്ത റീട്ടെയിലര്‍മാരെ പുതിയ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ വേണ്ടിയാണിതെന്ന് പേടിഎം മാള്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അമിത് സിന്‍ഹ പറഞ്ഞു.

Related Topics

Share this story