Times Kerala

പുതിയ സുരക്ഷാ സംവിധാനവുമായി സ്‌കൈപ്പ്

 

മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുളള സ്‌കൈപ്പ് എന്‍ഡ്ടൂ എന്‍ഡ് ചാറ്റ് സംഭാഷണങ്ങള്‍ക്കായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു. കമ്പനിയുടെ സ്റ്റാന്‍ഡേര്‍സ് സിഗ്‌നല്‍ പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കുന്നത്. ‘പ്രൈവറ്റ് കോണ്‍വര്‍സേഷന്‍’ എന്ന പേരിലാണ് പരീക്ഷണാത്മക സവിശേഷതയെ കുറിച്ച് കമ്പനി ബ്ലോഗില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിന്‍ഡോസ്, ലിനസ്, ആന്‍ഡ്രോയിഡ്, ഐഓഎസ് എന്നിവയില്‍ ബീറ്റ സ്‌കൈപ്പ് ഇന്‍സൈഡര്‍ ബില്‍ഡ് (വേര്‍ഷന്‍: 8.13.76.8) പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ ഇത് പ്രവര്‍ത്തിക്കും. എന്നിരുന്നാലും ആരോടാണോ ചാറ്റ് ചെയ്യുന്നത് അവര്‍ക്കും ഇതേ സ്‌കൈപ്പ് ഇന്‍സൈഡര്‍ ബില്‍ഡ് ഉണ്ടായിരിക്കണം. സന്ദേശം അയക്കുന്ന ആള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ സന്ദേശങ്ങളുടെ ഉളളടക്കം വായിക്കാന്‍ കഴിയൂ എന്നതാണ് ഇതിനര്‍ത്ഥം.

സ്‌കൈപ്പിലെ സ്വകാര്യ സംഭാഷണം ആരംഭിക്കുന്നതിന് ഉപഭോക്താക്കള്‍ ‘ ‘ ഐക്കണ്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. കാണുന്ന ഓപ്ഷനില്‍ നിന്നും സ്വകാര്യ സംഭാഷണം തിരഞ്ഞെടുത്ത് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്ടിനെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത കോണ്‍ടാക്ടിന് ഒരു ക്ഷണം അയക്കുക, അവ സ്വീകരിക്കുന്നതിന് അവര്‍ക്ക് ഏഴു ദിവസത്തെ സമയം ഉണ്ടായിരിക്കുമെന്നും കമ്പനി ബ്ലോഗില്‍ കുറിച്ചു.

Related Topics

Share this story