Times Kerala

ദിലീപിന്റെ പരാതി എപ്പോള്‍, എങ്ങനെ കിട്ടിയെന്ന് കോടതിയെ അറിയിക്കും: ഡി.ജി.പി

 

കൊച്ചി: നടിയെ ഉപദ്രവിച്ച കേസിൽ ഒരു മാസമായി ജയിലിൽ കഴിയുന്ന നടൻ ദിലീപ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കോടതിയിൽ തന്നെ മറുപടി നൽകുമെന്ന് ഡിജിപി: ലോക്നാഥ് ബെഹ്റ. പൾസർ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നൽകിയിരുന്നുവെന്ന കാര്യം ഡിജിപി സ്ഥിരീകരിച്ചു. ഇത് എപ്പോഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്താൻ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.

Related Topics

Share this story