ഓസ്ട്രിയയിൽ ബുർഖ നിരോധനം പ്രാബല്യത്തിൽ
Oct 2, 2017, 10:38 IST
ഓസ്ട്രിയയിൽ മുഖം പൂർണ്ണമായി മറയ്ക്കുന്ന ബുർഖ പൊതുസ്ഥലങ്ങളിൽ നിരോധിച്ചുകൊണ്ട് നിയമം പ്രാബല്യത്തിൽ വന്നു. ഏറെ ചർച്ച ചെയ്ത ബുർഖ നിരോധനം സംബന്ധിച്ച ബിൽ കഴിഞ്ഞ ജൂണിലാണ് നിയമമായത്.
2011 ൽ ഫ്രാൻസിലാണ് മുഖം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രധാരണത്തിനു യുറോപിയൻ യൂണിയനിൽ ആദ്യമായി നിരോധനം വരുന്നത്.