ഓഖി: കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് 7340 കോടിയുടെ പാക്കേജ്
Dec 20, 2017, 09:04 IST
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം നേരിടാൻ 7340 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ആവശ്യപ്പെട്ടു. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്. ദുരന്തം നേരിടാൻ അടിയന്തര സഹായമായി 1200 കോടി രൂപ അനുവദിക്കണമെന്നും ദീർഘകാല പാക്കേജായി 7340 കോടി അനുവദിക്കണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു.