Times Kerala

ആഞ്ഞടിച്ച് ഹാര്‍വെ: ടെക്‌സാസില്‍ അടിയന്തിരാവസ്ഥ

 

വാഷിങ്ടണ്‍: അമേരിക്കയെ ഭീതിയിലാഴ്ത്തി ഹാര്‍വെ ചുഴലിക്കാറ്റ് ടെക്‌സാസ് തീരത്തെത്തി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ചുഴലിക്കാറ്റ് ജനജീവിതം സ്തംഭിപ്പിച്ചു. ഗള്‍ഫ് ഓഫ് മെക്‌സികോ ദ്വീപിനെ തകര്‍ത്തെറിഞ്ഞാണ് ഹാര്‍വെ അമേരിക്കയില്‍ എത്തിയത്.

12 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. കാറ്റിന്റെ ശക്തിയില്‍ തിരമാലകള്‍ 12 അടിവരെ ഉയര്‍ന്നു. വടക്കന്‍ മെക്‌സിക്കോയിലും ലൗസിയാനയിലും വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.കാറ്റഗറി നാലില്‍ ഉള്‍പ്പെട്ട ചുഴലിക്കാറ്റാണ് ഹാര്‍വെയെന്ന് യുഎസ് നാഷനല്‍ ഹരിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. ലൗസിയാനയും ടെക്‌സാസും ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ലൗസിയാനയിലും ടെക്‌സസിലും ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 30 കൗണ്ടികളില്‍ ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Topics

Share this story