അമലപോളിന് മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസ്
Oct 30, 2017, 18:35 IST
പോണ്ടിച്ചേരി: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പിൽ നടപടി തുടങ്ങി. നടി അമലപോളിന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. ഒരാഴ്ച്ചക്കുള്ളിൽ രേഖകളുമായി നേരിട്ടെത്താൻ നിർദേശം. അമല പോളിന്റെ കാറിന്റെ രജിസ്ട്രേഷന് വ്യാജമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കൊടുവള്ളിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കയറിയ മിനികൂപ്പറിന്റെ ഉടമ കാരാട്ട് ഫൈനസലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴു ദിവസത്തികം രേഖകളുമായി എത്താനാണ് നിർദേശം. പത്ത് ലക്ഷത്തോളം നികുതി വെട്ടിച്ചാണ് മിനികൂപ്പർ പോണ്ടിച്ചേരിയിൽ വാഹന രജിസ്ട്രേഷൻ നടത്തിയത്.