അബോധാവസ്ഥയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ യുവാവ് മരണപ്പെട്ടു
Nov 18, 2023, 12:07 IST

തിരുവനന്തപുരം: വഞ്ചിയൂരിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരണപ്പെട്ടു. കൊല്ലം പത്തനാപുരം സ്വദേശി അജിന്‍ (33) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്
