ഡിവൈഎഫ്‌ഐയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിടി ബൽറാം
Nov 21, 2023, 20:28 IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് വൈസ് പ്രസിഡന്റ് വിടി ബൽറാം. സ്വന്തം ആളുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള നമ്പർ വൺ ക്രിമിനലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. 'ഹെൽമറ്റും ഇരുമ്പുവടിയും ചെടിച്ചട്ടിയുമെല്ലാമുപയോഗിച്ചാണ് 14ഓളം ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകൾ സമാധാനപരമായി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തലക്കടിച്ച് പരിക്കേൽപ്പിച്ചതെന്ന് പറഞ്ഞ് കേരള പൊലീസ് തന്നെ എഫ്‌ഐആർ ഇട്ട് കേസെടുത്തിരിക്കുന്ന സംഭവത്തിലാണ് ആ പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രതികളെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്'- വിടി ബൽറാം പറഞ്ഞു.