Times Kerala

വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞ്; ആദരം അര്‍പ്പിച്ച് യുഡിഎഫ് പ്രകടനം നാളെ 

 
പാലക്കാട് യു.ഡി.എഫ് വിചാരണ സദസ് ഇന്ന് മുതൽ 30വരെ

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥമാകുന്നതില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരം അര്‍പ്പിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രകടനം നടത്താൻ യു ഡി എഫ്. നാളെയാണ് യുഡിഎഫ് പ്രകടനം നടത്തുക. വിഴിഞ്ഞത്തെ ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും നേതാക്കളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും കുഞ്ഞാണ്. ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധിയായി പ്രതിപക്ഷ നേതാവിനെയും തിരുവനന്തപുരം എംപി ശശി തരൂരിനെയും ക്ഷണിക്കേണ്ടതായിരുന്നുവെന്നും ഹസ്സന്‍ വ്യക്തമാക്കി.

വിഴിഞ്ഞത്തെ ട്രയല്‍ റണ്‍ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിന് ക്ഷണമില്ല. എംപിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധിയായി രണ്ടുപേരെയും ക്ഷണിക്കേണ്ടതായിരുന്നു. മദര്‍ഷിപ്പ് വരുന്നതിന്റെ സന്തോഷവും ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ചുമാണ് യുഡിഎഫ് പ്രകടനം സംഘടിപ്പിക്കുന്നത് എന്നും ഹസ്സന്‍ അറിയിച്ചു.

Related Topics

Share this story