വൃദ്ധയുടെ സ്വർണമാല കവർന്ന് രണ്ടംഗസംഘം
Nov 18, 2023, 13:59 IST

തിരുവനന്തപുരം: തമ്പാനൂർ പൊലീസ് സ്റ്റേഷന് സമീപത്തെ നടുറോഡിൽ വൃദ്ധയുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാല പിടിച്ചുപറിച്ചു. തമ്പാനൂർ ഫ്ലൈ ഓവറിലൂടെ നടന്നുപോവുകയായിരുന്ന വൃദ്ധയെയാണ് വ്യാഴാഴ്ച പുലർച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രമിച്ച് മാല കവർന്നത്.
പാരലൽ കോളേജ് മുൻ അദ്ധ്യാപിക വലിയശാല കാവിൽ ദേവീക്ഷേത്രത്തിന് സമീപം ശ്രീസായിയിൽ രാധാമണിയുടെ (72) ഒന്നേമുക്കാൽ പവൻ സ്വർണമാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്.വ്യാഴാഴ്ച പുലർച്ചെ 5.45 നായിരുന്നു സംഭവം. കടയ്ക്കലിലുള്ള ബന്ധുവിന്റെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനായി തമ്പാനൂർ ബസ് സ്റ്റേഷനിലേക്ക് നടന്നു വരികയായിരുന്നു രാധാമണി. പാലത്തിലൂടെ നടക്കുമ്പോൾ ഹെൽമറ്റ് ധരിച്ച യുവാവ് എതിരെ നടന്നുവരുന്നത് രാധാമണി കണ്ടു. ഇയാൾ രാധാമണിയുടെ പിറകിലെത്തിയശേഷമാണ് മാല പൊട്ടിച്ചെടുത്തത്. ഇവർ നിലവിളിച്ചെങ്കിലും സമീപത്തെങ്ങും ആരുമുണ്ടായിരുന്നില്ല. പോലീസ് ഇവർക്കെതിരെ കേസെടുത്തു.