Times Kerala

ലുലു മാളിൽ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം; 9 താല്‍കാലിക ജീവനക്കാര്‍ കുടുങ്ങി 

 
ലുലു മാളില്‍ സൂപ്പര്‍ ഫ്രൈഡേ സെയില്‍ നാളെ മുതൽ

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നിന്ന് 6 ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തി ആകാത്തവർ ഉൾപ്പടെ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയ വിലയുടെ ആറ് ഐ ഫോണാണ് മോഷണം പോയത്. ലുലു മാളിൽ ജോലിക്ക് നിന്നവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. ഓഫര്‍ സെയിലിനിടെ മാളിൽ ജോലിക്ക് കയറിയ താല്‍കാലിക ജീവനക്കാരാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ 6 പേര്‍ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളുടെ വീടുകളില്‍ നിന്നായി പൊലീസ് ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.
 

Related Topics

Share this story