തടവുകാരന്റെ ശരീരത്തിൽ ജയിൽ ഉദ്യോഗസ്ഥൻ തിളച്ച വെള്ളമൊഴിച്ചു; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
Nov 17, 2023, 22:36 IST

തിരുവനന്തപുരം: തടവുകാരന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ജയിൽ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നയാളുടെ ശരീരത്തിൽ ജയിൽ ഉദ്യോഗസ്ഥൻ തിളച്ച വെള്ളമൊഴിച്ചെന്നാണ് പരാതി. പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരപ്രവൃത്തി. സംഭവത്തിൽ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. ഡിസംബർ 11 ന് പി. എം. ജി. ജംഗ്ഷനിലുള്ള കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.