Times Kerala

മ​ത്സ്യോ​ൽപ്പാ​ദ​ന​ത്തി​ല്‍ സം​സ്ഥാ​നം ഇ​നി​യും മെ​ച്ച​പ്പെ​ടേണ്ടതുണ്ടെന്ന് പറഞ്ഞ് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

 
പുതുവത്സരാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം മത്സ്യോൽപ്പാദനത്തിൻ്റെ കാര്യത്തിൽ ഇ​​​നി​​​യും മെ​​​ച്ച​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് പറഞ്ഞ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. മ​​​ത്സ്യ​​​കൃ​​​ഷി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ നാം ​​​ന​​​ല്ല രീതിയിലാണ് ശ്ര​​​ദ്ധ പു​​​ല​​​ര്‍​ത്തു​​​ന്നതെ​​​ങ്കി​​​ലും ഉൽപ്പാദനത്തിൽ നാം ​​​ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ക്കാ​​​ന്‍ സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മ​​​ത്സ്യ​​​കൃ​​​ഷി​​​യെ​​​യും ക​​​ട​​​ലി​​​ലെ മ​​​ത്സ്യ​​​സ​​​മ്പ​​​ത്തി​​​നെ​​​യും കാ​​​ലാ​​​വ​​​സ്ഥാ​​​വ്യ​​​തി​​​യാ​​​നം പോ​​​ലു​​​ള്ള പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ​​​മത്സ്യ​​​സ​​​മ്പ​​​ത്ത് വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് കൂടുതൽ പ്രാധാന്യം നൽകണമെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. ​
.

Related Topics

Share this story