Times Kerala

ഒന്നാം കേരളീയം പരിപാടിക്ക് വാഗ്ദാനം ചെയ്ത തുക സ്പോൺസര്‍മാരിൽ നിന്ന് ഇനിയും കിട്ടാനുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ 

 
പിണറായി
തിരുവനന്തപുരം: ഒന്നാം കേരളീയം പരിപാടിക്ക് വാഗ്ദാനം ചെയ്ത തുക സ്പോൺസര്‍മാരിൽ നിന്ന് ഇനിയും കിട്ടാനുണ്ടെന്ന് പറഞ്ഞ് സർക്കാർ. പരിപാടിക്ക് സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരിൽ നിന്നാണ് ഇനിയും പണം ലഭിക്കാനുള്ളത്. മുഖ്യമന്ത്രിയാണ് സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പി സി വിഷ്ണുനാഥ് എം എൽ എ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരിപാടിക്ക് സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങളാണ് പി സി വിഷ്ണുനാഥ് തേടിയത്. നികുതി കുടിശ്ശികയുള്ളവർ സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരുടെയും അത് നൽകിയവരുടെയും പട്ടികയിലുണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി, സ്ഥാപനങ്ങൾക്ക് കേരളീയം പരിപാടിയുടെ ഭാഗമായി ഇളവുകളൊന്നും തന്നെ നൽകിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. 

Related Topics

Share this story