Times Kerala

 ലുലു മാളില്‍ സൂപ്പര്‍ ഫ്രൈഡേ സെയില്‍ നാളെ മുതൽ

 
ലുലു മാളില്‍ സൂപ്പര്‍ ഫ്രൈഡേ സെയില്‍ നാളെ മുതൽ
 

തിരുവനന്തപുരം: തലസ്ഥാനത്തെ ലുലു മാളില്‍ അഞ്ച് ദിവസം നീളുന്ന സൂപ്പര്‍ ഫ്രൈഡേ സെയിലിന് നാളെ മുതൽ. പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അറുപത് ശതമാനം വരെ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിയ്ക്കും.ലുലു കണക്ട്, ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ അടക്കമുള്ള ഷോപ്പുകളിലും, റീട്ടെയ്ൽ സ്റ്റോറുകളിലുമാണ് ഓഫറുകൾ. ലോകമെമ്പാടുമായി നടക്കുന്ന ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് സീസണിന്റെ ഭാഗമായാണ് ലുലു സൂപ്പര്‍ ഫ്രൈഡേ ഓഫര്‍ വില്‍പന നടത്തുന്നത്. 25, 26 തീയതികളിൽ പുലർച്ചെ രണ്ട് മണി വരെ ലുലു സ്റ്റോറുകളിലെ ഷോപ്പിംഗ് സമയം നീട്ടിയിട്ടുണ്ട്.


 

Related Topics

Share this story