Times Kerala

സാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ വി​ഴി​ഞ്ഞ​ത്ത് നങ്കൂരമിട്ടു: വാ​ട്ട​ർ സ​ല്യൂ​ട്ട് ന​ൽ​കി സ്വീ​ക​രി​ച്ചു

 
വിഴിഞ്ഞം
തി​രു​വ​ന​ന്ത​പു​രം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് നങ്കൂരമിട്ട് ആ​ദ്യ ച​ര​ക്ക് ക​പ്പ​ല്‍. സാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ എന്ന ചരക്കു ക​പ്പ​ലി​നെ വാ​ട്ട​ർ സ​ല്യൂ​ട്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. ബാർത്തിംഗ് രാവിലെ ഒൻപതിനാണ്. സാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ​യെ സ്വീ​ക​രി​ക്കു​ന്നത് വാട്ടർ സല്യൂട്ട് നൽകിയാണ്. തുടർന്ന് ചരക്കിറക്കൽ ജോലി നടക്കുന്നതായിരിക്കും. കപ്പലിൽ 1500 മു​ത​ല്‍ 2000 വ​രെ ക​ണ്ടെ​യ്‌​ന​റു​കൾ ഉണ്ടാകുമെന്നാണ് വിവരം. വെള്ളിയാഴ്ച നടക്കുന്ന ഈ ചടങ്ങിന് പിന്നാലെ കപ്പൽ കൊളംബോയിലേക്ക് പുറപ്പെടുന്നതായിരിക്കും. മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര–​സം​സ്ഥാ​ന മ​ന്ത്രി​മാ​രും ചേ​ര്‍​ന്നു​ള്ള സ്വീ​ക​ര​ണ ച​ട​ങ്ങാണ് വെള്ളിയാഴ്ച നടക്കുന്നത്. ചരക്കിറക്കൽ ദൗത്യം നടത്തുന്നത് ഓ​ട്ട​മേ​റ്റ​ഡ് സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ് ടി ​എ​സ്, യാ​ര്‍​ഡ് ക്രെ​യി​നു​ക​ളാ​ണ്. 

Related Topics

Share this story