Times Kerala

 ഡെ​ങ്കി​പ്പ​നി ബാ​ധിച്ച് ഗ​ര്‍​ഭി​ണി​യാ​യ ദ​ന്ത​ഡോ​ക്ട​ര്‍ മ​രി​ച്ചു
 

 
 ഡെ​ങ്കി​പ്പ​നി ബാ​ധിച്ച് ഗ​ര്‍​ഭി​ണി​യാ​യ ദ​ന്ത​ഡോ​ക്ട​ര്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഡെ​ങ്കി​പ്പ​നി ബാധയെത്തുടർന്ന് ചി​കി​ത്സ​യി​ലി​രു​ന്ന ഗർഭിണിയായ ദ​ന്ത​ഡോ​ക്ട​ര്‍ മ​രി​ച്ചു. മ​ല​പ്പു​റം, ഇ​ട​ക്ക​ര വെ​സ്റ്റ് പെ​രും​കു​ളം കാ​ര്‍​കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ മും​താ​സ്(31) ആ​ണ് മരണപ്പെട്ടത്. തി​രു​വ​ന​ന്ത​പു​രം ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ ഓ​റ​ല്‍ പ​തോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം വ​ര്‍​ഷ പി​ജി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു മും​താ​സ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കെയാണ് അ​ന്ത്യം.

മൂ​ന്നു മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന മും​താ​സി​ന് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചതിനെ തുടർന്ന് മൂ​ന്നാ​ഴ്ച മു​മ്പ് എ​സ്എ​ടി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. 

Related Topics

Share this story