Times Kerala

പ്ല​സ് വ​ണ്‍ പ്രവേശന പ്രതിസന്ധി: മലബാറിൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച്  ഇ​ന്നു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കും

 
ശിവൻകുട്ടി
തി​രു​വ​ന​ന്ത​പു​രം:ഇന്ന് നിയമസഭയിൽ മ​ല​ബാ​റി​ൽ പ്ല​സ് വ​ണ്‍ താ​ൽക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​ന​മു​ണ്ടാകാൻ സാധ്യത. പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ശൂ​ന്യ​വേ​ള​യ്ക്കു ശേ​ഷം ച​ട്ടം 300 പ്ര​കാ​രം പ്ര​ത്യേ​ക പ്ര​സ്താ​വ​ന ന​ട​ത്തുന്നതായിരിക്കും. മ​ല​ബാ​റി​ൽ പ്ല​സ് വ​ണ്ണി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന​താ​യി പരാതി ഉയർന്നിട്ടുണ്ടായിരുന്നു. മ​ല​പ്പു​റം ജി​ല്ല​യിലാണ് ഇത്തരം പരാതികൾ ഏറെയും ഉയർന്നിരുന്നത്. ഇ​തി​ന്‍റെ പേ​രി​ൽ പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ്രതിഷേധിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ഇക്കാര്യം പഠിക്കാനായി രണ്ടംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഇവർ നൽകിയിരിക്കുന്ന ശിപാർശ 135 താ​ൽക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​നാ​ണ്. 

Related Topics

Share this story