Times Kerala

തന്നെ നെ​ഗ​റ്റീ​വ് പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്നുവെന്ന് പറഞ്ഞ് മന്ത്രി റിയാസ്: നി​യ​മ​ ന​ട​പ​ടി സ്വീ​ക​രി​ക്കും 

 
 പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശനത്തില്‍ ദുഃഖമുണ്ടെന്ന് മുഹമ്മദ് റിയാസ്
തി​രു​വ​ന​ന്ത​പു​രം: മന്ത്രി മുഹമ്മദ് റിയാസ് താ​ൻ വ​ഴി പി​ എ​സ്‌‌​ സി അം​ഗ​ത്വം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് സി ​പി ​എം നേ​താ​വ് കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് തന്നെ തു​ട​ര്‍​ച്ച​യാ​യി നെ​ഗ​റ്റീ​വ് പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണെ​ന്നാണ്. ഇതിൽ വസ്തുതയൊന്നുമില്ലെന്ന് ബോധ്യമായിട്ടും തിരുത്താൻ തയ്യാറാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരം നുണപ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ മന്ത്രി റിയാസ്, ഒ​രാ​വ​ശ്യ​വു​മി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി ത​ന്നെ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാണെന്നും, എന്നാൽ തന്നെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും വ്യക്തമാക്കി. 

Related Topics

Share this story