Times Kerala

കൊ​ങ്ക​ൺ പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​യി: ട്രെയിൻ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കും 

 
കൊങ്കൺ
തി​രു​വ​ന​ന്ത​പു​രം: കൊ​ങ്ക​ൺ പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​യിരിക്കുകയാണ്. പാതയിൽ നിന്ന് ച​ളി​യും മ​ണ്ണും നീ​ക്കു​ന്ന ജോലി പൂ​ർ​ത്തി​യാ​യിട്ടുണ്ട്. തു​ര​ങ്ക​ത്തി​ലെ ച​ളി​യും മ​റ്റും നീ​ക്കു​ന്ന ജോലികൾ പൂ​ർ​ത്തി​യാ​യ​ത് ബുധനാഴ്ച രാ​ത്രി 8:30 ഓ​ടെയാണ്. ഇതോടെ ട്രെ​യി​ൻ ഗതാഗതം ഉ​ട​ൻ പു​നഃ​സ്ഥാ​പിക്കാനാകും. ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ന്ന രീ​തി​യി​ൽ പാ​ത​യി​ൽ വെ​ള്ള​ക്കെട്ടുണ്ടാവുകയും ചളി അടിയുകയും ചെയ്യുകയായിരുന്നു. ഇത് ബുധനാഴ്ച പു​ല​ർ​ച്ചെ ര​ണ്ടോടെ​യാ​ണ് സംഭവിച്ചത്. ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത് മ​ഴ​യെ തു​ട​ർ​ന്ന് ഗോ​വ​യി​ലെ പെ​ർ​ണം തു​ര​ങ്ക​ത്തി​ൽ വെ​ള്ള​മി​റ​ങ്ങി​യ​താ​ണ്. 

Related Topics

Share this story