Times Kerala

വൻ പ്രതീക്ഷകളുമായി കേരളം: വിഴിഞ്ഞത്ത് നങ്കൂരമിട്ടത് സ്വപ്നങ്ങൾ  

 
വിഴിഞ്ഞം
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ ചരക്കു കപ്പലെത്തിയതോടെ കേരളവും ഇന്ത്യയും വികസന വഴിയിൽ പ്രതീക്ഷിക്കുന്നത് വൻകുതിപ്പാണ്. വിഴിഞ്ഞം ഇതോടെ ഇന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതത്തിൻ്റെ ഹബ്ബായി മാറുകയാണ്. ഇത് സംസ്ഥാനത്തിൻ്റെ തന്നെ മുഖച്ഛായ മാറ്റിമറിക്കാൻ സഹായകമാകുമെന്നാണ് പ്രതീക്ഷകൾ. സിംഗപ്പൂരും കൊളംബോയും വഴിയാണ് ഇന്ത്യയിലേക്ക് കപ്പൽ വഴിയുള്ള ചരക്ക് ഗതാഗതത്തിൻ്റെ ഏറിയ പങ്കും. കൂറ്റൻ ചരക്കുകൾ അവിടെ നിന്ന് ഫീഡർ കപ്പലിലൂടെ രാജ്യത്തേക്കെത്തിക്കുന്നത് വഴി ഉണ്ടാകുന്നത് വൻ സമയനഷ്ടവും ധനനഷ്ടവും ആണ്. ഇത് ഇൻ പഴങ്കഥയാകും. ഇതോടെ മദർഷിപ്പുകൾ വിഴിഞ്ഞത്ത് നേരിട്ടെത്തുന്നതായിരിക്കും. ചരക്കുകൾ വിഴിഞ്ഞം മുഖേന മറ്റിടങ്ങളിലേക്ക് കൊണ്ട് പോകാനും സാധിക്കും. തുറമുഖ സർക്യൂട്ടിലെ നിർണ്ണായക കേന്ദ്രമായി വിഴിഞ്ഞം മാറും. 

Related Topics

Share this story