Times Kerala

കോഴിക്കോട് കേന്ദ്രീകരിച്ച് സി പി എം തീവെട്ടി കൊള്ള നടത്തുന്നുവെന്ന് പറഞ്ഞ് കെ.സുരേന്ദ്രന്‍

 
 കേരളത്തിലും സിഎഎ നടപ്പിലാക്കും, കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ സർക്കാർ പി എസ് സി അംഗത്തെ നിയമിക്കാൻ കോഴ വാങ്ങിയത് ഒതുക്കി തീർക്കാൻ  ശ്രമിക്കുന്നുവെന്ന് ആരോപണമുന്നയിച്ചു. പി എസ് സിയിൽ നിയമന തട്ടിപ്പുകൾ നടക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, 30 ഉം 50ഉം ലക്ഷം നൽകി നിയമനം നേടുന്നവർ നിയമനങ്ങളിൽ അട്ടിമറി നടത്തുന്നുവെന്നും കൂട്ടിച്ചേർത്തു. പിരിവ് നടത്തുന്നത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേര് പറഞ്ഞാണ് എന്നും, കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്നത് തീവെട്ടി കൊള്ളയാണെന്നും പറഞ്ഞ സുരേന്ദ്രൻ, വലിയ അഴിമതിയാണ് ബസ് സ്റ്റാൻഡ് നിർമ്മാണത്തിൽ നടന്നത് എന്നും പറയുകയുണ്ടായി. മുഖ്യമന്ത്രിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലാത്ത പക്ഷം ശരിയായ അന്വേഷണം നടത്തണമെന്ന് പറഞ്ഞ സുരേന്ദ്രൻ, സി പി എം നേതാക്കൾ ഒറ്റക്കും കൂട്ടായും കോടികൾ സമ്പാദിക്കുന്നുവെന്നും ആരോപിച്ചു. 

Related Topics

Share this story