Times Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും ച​ട്ട​വി​രു​ദ്ധ നി​യ​മ​നം: വിവാദമായി വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന് അ​തേ ത​സ്തി​ക​യി​ൽ പു​ന​ർ​നി​യ​മ​നം നൽകിയ നടപടി 

 
പിണറായി പൊലീസ് സ്റ്റേഷന് പഞ്ചായത്ത് വക സ്ഥലം അനുവദിച്ചു
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ലും ച​ട്ട​വി​രു​ദ്ധ നി​യ​മ​നം നടന്നു. വിവാദമാകുന്നത് മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ലെ നി​യ​മ​ന​മാ​ണ്. വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന് അ​തേ ത​സ്തി​ക​യി​ൽ തന്നെ പു​ന​ർ​നി​യ​മ​നം നൽകുകയായിരുന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച സി.​ജെ.​സു​രേ​ഷ്‌​കു​മാ​റിനാണ് പു​ന​ര്‍​നി​യ​മ​ന വ്യ​വ​സ്ഥ ലം​ഘിച്ച് വീണ്ടും അതേ തസ്തികയിൽ തന്നെ നിയമനം നൽകിയത്. ഇത് ധ​ന​വ​കു​പ്പി​ന്‍റെ എ​തി​ര്‍​പ്പ് മ​റികടന്നു ​കൊ​ണ്ടു​ള്ള നി​യ​മ​നമാണ്. സംഭവത്തിൽ അ​ക്കൗ​ണ്ട് ജ​ന​റ​ൽ വി​ശ​ദീ​ക​ര​ണം തേ​ടിയിട്ടുണ്ട്. എ ജി പറഞ്ഞത് കോ​ട​തി ഉ​ത്ത​ര​വും സ​ർ​വീ​സ് ച​ട്ട​വും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെന്നാണ്. പുനർനിയമനം നൽകുന്ന പക്ഷം പു​തി​യ ത​സ്തി​ക നി​ര്‍​മ്മിക്കേണ്ടതാണ്. എന്നാൽ, നിയമനമുണ്ടായത് ഇതൊന്നും പാലിക്കാതെയാണ്. 

Related Topics

Share this story