തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്
Nov 21, 2023, 19:23 IST

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ മലയോര മേഖലകളിൽ ശക്തമായ മഴ പെയ്യുന്നതായി റിപ്പോർട്ട്. ജില്ലയിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.ഇതിനിടെ, ശക്തമായ മഴയിൽ തിരുവനന്തപുരം മുതല്‍ പാലോട് വരെയുള്ള സംസ്ഥാനപാതയിൽ അസ്വാഭാവിക വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ കനത്തതോടെ മലയോര മേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുറുപുഴ മുതല്‍ ഇളവട്ടം വരെയുള്ള ഭാഗത്ത് ഗതാഗതം ദുഷ്‌കരമായി. നിലവിൽ പ്രദേശത്ത് മഴ തോർന്ന് വെള്ളം ഇറങ്ങുന്നുണ്ടെന്നാണ് വിവരം. എന്നിരുന്നാലും ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ട്.