Times Kerala

ദ​ളി​ത് യു​വ​തി​യെ ആക്രമിച്ച സംഭവം: പെൺകുട്ടിക്ക് നീതി കിട്ടിയില്ലെന്നും, ​പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ട​ച്ചു​പൂ​ട്ട​ണമെന്നും പ്രതിപക്ഷ നേതാവ്

 
സതീശൻ
തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ലി​ൽ പ​ട്ടാ​പ്പ​ക​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ​രാ​തി ന​ല്‍​കി​യി​ട്ടും അ​ന്വേ​ഷി​ക്കാ​ത്ത ആ ​പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ട​ച്ചു​പൂ​ട്ട​ണ​മെന്നാണ് സ​തീ​ശ​ൻ ആവശ്യപ്പെട്ടത്. 48 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്തി​നാ​ണെ​ന്നാണ് അദ്ദേഹം ചോദിച്ചത്. സതീശൻ്റെ ഈ പ്രതികരണം സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ സി​ പി ​എം നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​കു​ന്നു​വെ​ന്ന് ഉ​ന്ന​യി​ച്ചു​കൊ​ണ്ടു​ള്ള അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ൽ ആയിരുന്നു. പൂച്ചാക്കൽ സംഭവത്തിലെ പ്രതികൾ സി പി എം നേതാക്കളായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് സതീശൻ്റെ ആരോപണം. 

Related Topics

Share this story