Times Kerala

മുഖ്യമന്ത്രിയെ വി​മ​ർ​ശി​ക്കാ​ൻ ഭ​യ​മി​ല്ലെന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം.​വി.​ ഗോ​വി​ന്ദ​ൻ 

 
എം വി ഗോവിന്ദൻ
തി​രു​വ​ന​ന്ത​പു​രം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ക്കാ​ൻ ഭ​യ​മി​ല്ലെ​ന്ന് പറഞ്ഞ് രംഗത്തെത്തി. വ്യ​ക്ത​മാ​യ നി​ല​പാ​ട് അ​നു​സ​രി​ച്ചാ​ണ് പാർട്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെന്ന് പറഞ്ഞ അദ്ദേഹം, ആ​രെ​യെ​ങ്കി​ലും പ്ര​ത്യേ​ക​മാ​യി ഭ​യ​പ്പെ​ട്ട് നി​ൽ​ക്കേ​ണ്ട കാ​ര്യ​മെ​ന്താ​ണെ​ന്നാണ് ഒ​രു സ്വകാര്യ ചാ​ന​ലി​നോ​ട് സം​സാ​രി​ക്കുന്ന അവസരത്തിൽ ആരായുകയുണ്ടായത്. ഈ പാർട്ടിക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി,പൊ​ളി​റ്റ്ബ്യൂ​റോ അം​ഗം മു​ത​ൽ മു​ഖ്യ​മ​ന്ത്രി വ​രെ ഒ​രാ​ളെ​യും ഭയപ്പെടേണ്ട ആവശ്യമില്ലെന്നു പറഞ്ഞ ഗോവിന്ദൻ, ഇത്തരം വാർത്തകളുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും വിമർശിക്കുകയുണ്ടായി. മുഖ്യമന്ത്രി മാറ്റേണ്ടത് എന്ത് ശൈലിയാണെന്ന് ചോദിച്ച അദ്ദേഹം, ഒ​രു മൈ​ക്ക് കേ​ടാ​യ​പ്പോ​ൾ പ​റ​ഞ്ഞ​താ​ണോ അതെന്നും, മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി​മാ​റ്റം സം​ബ​ന്ധി​ച്ച ച​ർ​ച്ച ഉണ്ടാക്കുന്നത് മാധ്യമങ്ങൾ ആണെന്നും കൂട്ടിച്ചേർത്തു. 

Related Topics

Share this story