Times Kerala

ക്ഷേ​മ പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി: കു​ടി​ശ്ശി​ക സ​മ​യ​ബ​ന്ധി​ത​മാ​യി കൊ​ടു​ത്ത് തീ​ര്‍ക്കും 

 
പിണറായി
തി​രു​വ​ന​ന്ത​പു​രം: സർക്കാർ ക്ഷേ​മ പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാനൊരുങ്ങുകയാണെ​ന്ന് പറഞ്ഞ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞത് സ​മ​യ​ബ​ന്ധി​ത​മാ​യി കു​ടി​ശ്ശി​ക മു​ഴു​വ​ന്‍ കൊ​ടു​ത്ത് തീ​ര്‍​ക്കു​മെ​ന്നാണ്. സർക്കാർ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും അ​വ​ശ്യ​ വി​ഭാ​ഗ​ത്തെ ചേർത്ത് നിർത്തുമെന്ന് പറഞ്ഞ അദ്ദേഹം, നി​ല​വി​ലു​ള്ള അ​ഞ്ച് മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ കു​ടി​ശ്ശികയുടെ ര​ണ്ട് ഗ​ഡു ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷവും, മൂ​ന്ന് ഗ​ഡു അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷവും കൊടുക്കുമെന്ന് വ്യക്തമാക്കി. ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം ത​ന്നെ നെ​ല്ലു​സം​ഭ​ര​ണ​ത്തി​ലെ കു​ടി​ശ്ശിക കൊടുത്ത് തീർക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കാ​രു​ണ്യ​പ​ദ്ധ​തി​യു​ടെ കു​ടി​ശ്ശികയും ഈ സാമ്പത്തിക വർഷം കൊടുത്തു തീർക്കുമെന്ന് കൂട്ടിച്ചേർത്തു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ​ ച​ട്ടം മൂ​ന്നൂ​റ് പ്ര​കാ​ര​മു​ള്ള പ്ര​സ്താ​വ​ന​യി​ല്‍ മുഖ്യമന്ത്രി വിമർശനമുന്നയിക്കുകയുണ്ടായി. കേരളം 2021 മു​ത​ല്‍ കേന്ദ്ര വിവേചനം നേരിടുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, മൂ​ന്ന് വ​ര്‍​ഷം കൊ​ണ്ട് കേ​ന്ദ്ര ഗ്രാ​ന്‍റി​ല്‍ 19000 കോ​ടി​യു​ടെ കു​റ​വുണ്ടെന്നും, സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​നൊ​പ്പം നി​കു​തി വി​ഹി​ത​വും വെ​ട്ടി​ക്കു​റ​ച്ചെ​ന്നും കുറ്റപ്പെടുത്തുകയുണ്ടായി. 

Related Topics

Share this story