Times Kerala

തിരുവനന്തപുരത്തെ കോ​ള​റ ബാ​ധ: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

 
 മലപ്പുറത്ത് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു
തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ പ​ത്ത് വ​യസു​കാ​ര​ന് കോ​ള സ്ഥി​രീ​ക​രി​ച്ച സാഹചര്യത്തി​ല്‍ ആരോഗ്യവകുപ്പ് മു​ന്ന​റി​യി​പ്പു​മാ​യെത്തി. ക​ടു​ത്ത വ​യ​റി​ള​ക്കം പി​ടി​പെടുന്ന സാഹചര്യത്തിൽ അ​ടി​യ​ന്ത​ര​മാ​യി തന്നെ വൈ​ദ്യ​സഹായം തേടണമെന്നും പരിശോധന നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ പ​ക​രു​ന്ന​ത് മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യും ആ​ഹാ​ര​ത്തി​ലൂ​ടെ​യു​മാ​ണ്. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് കോളറ. രോഗം പിടിപെടുന്ന സാഹചര്യത്തിൽ വളരെ പെട്ടെന്ന് തന്നെ നിർജലീകരണം സംഭവിക്കുകയും, ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്യുന്നു. മരണം വരെ സംഭവിക്കാനും സാധ്യതകളുണ്ട്. കഴിയുന്നത്ര വേഗത്തിൽ തന്നെ ആ​ന്‍റി​ബ​യോ​ട്ടി​ക് ചി​കി​ത്സ ആരംഭിക്കുന്നത് ഫലപ്രദമാണ്. ഡോ​ക്‌​സി​സൈ​ക്ലി​ന്‍, അ​സി​ത്രോ​മൈ​സി​ന്‍ എന്നിവ ഉപയോഗപ്രദമാണ്. 

Related Topics

Share this story