വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി; 68-കാരനെ പിടികൂടി എക്സൈസ്
Nov 18, 2023, 12:18 IST

തിരുവനന്തപുരം: വീടിന്റെ ടെറസിൽ പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തിയ 68-കാരൻ അറസ്റ്റിൽ. നെയ്യാറ്റിൻകര പള്ളിച്ചൽ സ്വദേശി ശിവൻകുട്ടിയാണ് പിടിയിലായത്. പച്ചക്കറികൾക്കിടയിലാണ് ഇയാൾ കഞ്ചാവ് ചെടി നട്ട് വളർത്തിയത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് 80 സെന്റീമീറ്റർ ഉയരമുള്ള ചെടി കണ്ടെത്തിയത്. തിരുവനന്തപുരം ഐ.ബി യിലെ പ്രിവന്റ് ഓഫീസർ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.