Times Kerala

മു​ത​ല​പ്പൊ​ഴി​യി​ൽ വീണ്ടും വള്ളം മറിഞ്ഞു: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അത്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു 

 
മുതാലപ്പൊഴി
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റി​യുന്നത് തുടർക്കഥയാകുന്നു. ഇ​ന്ന് രാ​വി​ലെ 10:30 ഓ​ടെയുണ്ടായ അപകടത്തിൽ പെ​രു​മാ​തു​റ സ്വ​ദേ​ശി സ​ലീ​മി​ന്‍റെ വള്ളം മറിഞ്ഞു. ഫി​ർ​ദൗ​സ് എ​ന്ന വ​ള​ളമാണ് മ​റി​ഞ്ഞ​ത്. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​ച്ച് വ​രുകയായിരുന്ന വള്ളം പൊ​ഴി മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടയിൽ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ടുകയും മറിയുകയുമായിരുന്നു. വള്ളം പൂർണമായും തകർന്ന അവസ്ഥയിലാണ്. അതേസമയം, വെ​ള്ള​ത്തി​ൽ വീ​ണ നാ​ലു​പേ​രും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയത് നാ​ട്ടു​കാ​രും കോ​സ്റ്റ​ൽ പോ​ലീ​സും ചേ​ർ​ന്നാ​ണ്. 

Related Topics

Share this story