Times Kerala

തനിക്കെതിരായ സി ​പി ​എം നേ​താ​വി​ന്‍റെ വധ​ഭീ​ഷ​ണി പോസ്റ്റ് ത​മാ​ശയായി കാണാൻ പറഞ്ഞ് ബി​നോ​യ് വി​ശ്വം 

 
 കേരള സ്​റ്റോറി ‘പ്രദർശിപ്പിക്കാനൊരുങ്ങുന്ന ബിഷപ്പുമാർ വിചാരധാര വായിക്കണം; ബിനോയ്​ വിശ്വം
തിരുവനന്തപുരം: സി ​പി ​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ത​നി​ക്കെ​തി​രാ​യ സി​ പി​ എം നേ​താ​വി​ന്‍റെ വ​ധ​ഭീ​ഷ​ണി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രംഗത്തെത്തി. തമാശയായി മാത്രം സി ​പി ​എം സ​ഖാ​വി​ന്‍റെ ആ ​പോ​സ്റ്റ് ക​ണ്ടാ​ല്‍ മ​തിയെന്ന് പറഞ്ഞ അദ്ദേഹം, സി ​പി ​എ​മ്മു​മാ​യു​ള്ള ബ​ന്ധം ശ​ക്ത​മാ​ണെ​ന്നും കൂട്ടിച്ചേർത്തു. ബി​നോ​യ് വി​ശ്വ​ത്തി​നെ​തി​രേ സി​ പി​ എം പ്ര​വ​ർ​ത്ത​ക​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത് എസ് എഫ് ഐക്കെതിരെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ്. ഭീഷണി സി​ പി ​എം പ്ര​വ​ർ​ത്ത​ക​നാ​യ ര​ഞ്ജി​ഷ് ടി.​പി ക​ല്ലാ​ച്ചി​യു​ടേ​താ​യി​രു​ന്നു. ഇയാൾ നാദാപുരത്തെ സി പി എം പ്രവർത്തകനാണ്. പോസ്റ്റിൽ പറയുന്നത് എസ് എഫ് യ്ക്ക് ക്ലാസ്സെടുക്കാൻ വരരുതെന്നും, അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ഇ​രു​ണ്ട നാ​ളു​ക​ളി​ൽ നീ ​ന​ട​ത്തി​യ ജ​ല്പ​ന​ങ്ങ​ൾ ഇ​നി​യും നീ ​പു​റ​ത്തെ​ടു​ത്താ​ൽ ക​ണ​ക്ക് ചോ​ദി​ക്കു​ന്ന​ത് എസ് എഫ് ഐ ആ​യി​രി​ക്കി​ല്ല എന്നും, അത് ഓർത്താൽ നല്ലത് എന്നുമായിരുന്നു. 

Related Topics

Share this story